രാജസ്ഥാനിലെ കോവിഡ്19 ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്.സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് 41 പുതിയ കോവിഡ്-19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.33 ജില്ലകളുള്ള രാജസ്ഥാനിലെ 8 ജില്ലകളിൽ നിന്നായാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഇതോടെ, രാജസ്ഥാനിൽ നിലവിലുള്ള കൊറോണ രോഗികളുടെ എണ്ണം 1,270 ആയി വർദ്ധിച്ചു.
ഭരത്പൂരിൽ 27 പേർക്കും കോട്ടയിൽ 5 പേർക്കും ജയ്പൂർ, ജോധ്പൂർ, അജ്മീർ എന്നിവിടങ്ങളിൽ 2 വീതം പേർക്കും,ബൻസ്വാര, ജൈസാൽമീർ, നാഗോർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.രാജസ്ഥാനിന്റെ തലസ്ഥാന നഗരിയായ ജയ്പൂരിൽ രണ്ട് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.രാജ്യത്തിൽ റാപിഡ് ടെസ്റ്റിംഗ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനമായിരുന്നു രാജസ്ഥാൻ.
Discussion about this post