ഇന്ത്യയിലെ നാലു നഗരങ്ങളിൽ കോവിഡ് രോഗവ്യാപനം ഗുരുതരമാണെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.മുംബൈ, പൂനെ, ഇൻഡോർ, ജയ്പൂർ എന്നീ നഗരങ്ങളിലാണ് രോഗബാധ ഗുരുതരാവസ്ഥയിൽ തുടരുന്നത്. പശ്ചിമബംഗാളിലും നിരവധി സ്ഥലങ്ങളിൽ ആശങ്കയുണർത്തുന്ന രീതിയിലാണ് രോഗം വ്യാപിക്കുന്നത്.
കൊൽക്കത്ത ഹൗറ ഈസ്റ്റ് മേദിനിപൂർ, നോർത്ത് 24 പർഗാനാസ് ഡാർജ്ലിംഗ്,ജല്‍പായ്ഗുരി എന്നീ സ്ഥലങ്ങളിലെ കോവിഡ് ബാധ ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല.അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട തിങ്കളാഴ്ച വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ രോഗികളുടെ എണ്ണം 17,265 ആണ്.രോഗബാധ മൂലം രാജ്യത്ത് ഇതുവരെ 543 പേർ മരണമടഞ്ഞിട്ടുണ്ട്.
Discussion about this post