രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് ഇന്ത്യയിൽ 17,656 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. മരിച്ചവരുടെ എണ്ണം 559 ആയി.രാജ്യത്ത് 14,255 പേർ നിലവിൽ ചികിത്സയിലുണ്ട്.
ഡൽഹിയിൽ അഞ്ചു മേഖലകൾ കൂടി തീവ്രബാധിത മേഖലയായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ഇതോടെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 84 ആയി. ഗുജറാത്തിൽ ഇന്നലെ 93 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1,939 ആയി.









