തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പരിപൂർണ ഉത്തരവാദിത്വം സോണിയ ഗാന്ധിക്കും വധേര കുടുംബത്തിനുമായിരിക്കുമെന്ന് റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി. ഇന്നലെ അർദ്ധരാത്രി കഴിഞ്ഞ് മുംബൈയിലെ സ്റ്റുഡിയോയിൽ നിന്നും വീട്ടിലേക്ക് വരുമ്പോൾ ഇവരുടെ കാറിനു നേരെ ആക്രമണമുണ്ടായി.ഇതേതുടർന്ന് നൽകിയ പരാതിയിലാണ് അർണബ് ഗോസ്വാമി സോണിയ ഗാന്ധിയേയും വധേര കുടുംബത്തെയും കാരണക്കാരായി ചൂണ്ടിക്കാട്ടിയത്.
പാൽഘറിൽ നടന്ന ഹിന്ദു സന്ന്യാസിമാരുടെ ആൾക്കൂട്ട കൊലപാതകത്തെ തുടർന്ന്, ഒരു ക്രിസ്ത്യൻ വൈദികനോ, മൗലവിയോ ഇത്തരത്തിൽ കൊല ചെയ്യപ്പെടുമ്പോൾ ഇറ്റലിയിലെ അന്റോണിയോ മൈനോ അപ്പോഴും നിശബ്ദയായിരിക്കുമോ എന്ന് അർണാബ് ചോദിച്ചിരുന്നു.അര്ണാബിന്റെ ഈ ചോദ്യം വൻ വിവാദമായതിനെ തുടർന്ന് കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു.ഇതിന്റെ ബാക്കിപത്രമാണ് തനിക്കെതിരെ നടന്ന കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണമെന്ന് അർണബ് പരാതിയിൽ പരാമർശിക്കുന്നു.
Discussion about this post