പനാജി : ഗോവയിലെ മപ്സാ ജില്ലാ ആശുപത്രിയിൽ വെള്ളിയാഴ്ച ചികിത്സയ്ക്കെത്തിയ ജനങ്ങൾ ആ കാഴ്ച കണ്ടു ഞെട്ടി.തങ്ങളുടെ മുഖ്യമന്ത്രി അതാ കോട്ടണിഞ്ഞ് ഡോക്ടറുടെ കസേരയിൽ.ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആണ് രാഷ്ട്രീയത്തിൽ സജീവമായതോടെ ഊരി വച്ച ഡോക്ടർ വേഷം വീണ്ടുമണിഞ്ഞത്.തന്റെ ജന്മദിനത്തിന് ജില്ലാ ആശുപത്രിയിലെത്തിയ പ്രമോദ് സാവന്ത് മറ്റു ഡോക്ടർമാർക്കൊപ്പം സേവനത്തിൽ ഏർപ്പെടുകയായിരുന്നു.
“ജനങ്ങളെ സേവിക്കുക എന്നത് എന്റെ എപ്പോഴത്തെയും ആഗ്രഹമാണ്.അതിനെനിക്ക് മുഖ്യമന്ത്രി,ഡോക്ടർ എന്നിങ്ങനെ രണ്ടു മാർഗങ്ങളുണ്ട്.കൂട്ടായ പരിശ്രമത്തിലൂടെ കോവിഡിനെ സംസ്ഥാനത്തെ ഡോക്ടർമാരും നമ്മളും തുരത്തി.അവരെ അഭിനന്ദിക്കാനും ആത്മവിശ്വാസം പകരാനും ആണ് എന്റെ ജന്മദിനത്തിൽ ഞാൻ ഡോക്ടർ കുപ്പായം വീണ്ടും അണിഞ്ഞത്” എന്ന പ്രമോദ് സാവന്ത് വെളിപ്പെടുത്തുന്നു.








