മഹാരാഷ്ട്രയിൽ വ്യാപകമായി പടർന്നു പിടിക്കുന്ന കോവിഡ് രോഗബാധ പോലീസ് അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥരെയും രൂക്ഷമായി ബാധിക്കുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു.സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരിൽ ഇതുവരെ കിട്ടിയ കണക്കനുസരിച്ച് 116 പേർ രോഗബാധിതരാണ്.94 സാധാരണ പോലീസ് ഉദ്യോഗസ്ഥരും, ഓഫീസർ റാങ്കിലുള്ള 15 പേരുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നത്.ആതുര സേവന രംഗത്തെ കോവിഡ് രോഗികളുടെ എണ്ണം ഇതിലും എത്രയോ അധികമാണ് എന്നാണ് റിപ്പോർട്ടുകൾ.
മഹാരാഷ്ട്ര ഇതുവരെ സ്ഥിരീകരിച്ച കോവിഡ് രോഗികളുടെ എണ്ണം 6,817 ആണ്. സംസ്ഥാനത്ത് ഇതുവരെ 301 പേർ മരണമടഞ്ഞിട്ടുണ്ട് എന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.









