ഇന്ത്യയിൽ കോവിഡ് മഹാമാരി ബാധിച്ചവരുടെ എണ്ണം 33,050 ആയി.രോഗബാധയേറ്റ് ഇതുവരെ 1,074 പേർ മരിച്ചു. രാജ്യത്ത് ആകെ മൊത്തം ഇന്നലെ 1,718 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.24 മണിക്കൂറിനുള്ളിൽ 67 മരണം രേഖപ്പെടുത്തിയെന്ന് ആരോഗ്യ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗബാധിതരുടെ സ്ഥാനം മഹാരാഷ്ട്ര തന്നെ നിലനിർത്തുന്നു. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ രോഗബാധിതരുടെ എണ്ണം 9,915. മഹാരാഷ്ട്ര സർക്കാറിനെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ 432 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.








