ഡൽഹി: കൊവിഡിനെതിരെ ഹൈഡ്രോക്സീ ക്ലോറോക്വിന് പുറമെ റെംഡിസിവിറും ഫാവിപിരാവിറും ഫലപ്രദമാണെന്ന് കണ്ടെത്തിയതോടെ ആഗോള ഓഹരി സൂചികകൾ നേട്ടത്തിൽ. സെൻസെക്സ് 1000 പോയിന്റാണ് വ്യാഴാഴ്ച കുതിച്ചു കയറിയത്.
രൂപയുടെ മൂല്യം 74 പൈസ ഉയര്‍ന്ന് 74.93 നിലവാരത്തിലെത്തി. ഓഹരി സൂചികകള്‍ മികച്ച നേട്ടമുണ്ടാക്കിയതും ഡോളറിന്റെ തളര്‍ച്ചുയം രൂപയുടെ മൂല്യത്തിൽ വർദ്ധനവുണ്ടാക്കി. രാവിലെ 75.16 നിലവാരത്തിലായിരുന്നു തുടക്കമെങ്കിലും പിന്നീട് മൂല്യം വീണ്ടും ഉയരുകയായിരുന്നു. കഴിഞ്ഞ ദിവസം ഡോളറിനെതിരെ 75.67 നിലവാരത്തിലായിരുന്നു രൂപ ക്ലോസ് ചെയ്തത്.
മൂലധന വിപണിയില്‍ വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങുന്നതിന് കാര്യമായ താത്പര്യം പ്രകടിപ്പിച്ചു. അതുവരെ ഓഹരികള്‍ വിറ്റൊഴിഞ്ഞിരുന്നവര്‍ ബുധനാഴ്ചമാത്രം 722.08 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്.
കൊവിഡിനെതിരെ ബാംഗ്ലൂർ ആസ്ഥാനമായ കമ്പനി നിർമ്മിക്കുന്ന ഫാവിപിരാവിർ എന്ന മരുന്ന് ഫലപ്രദമാണെന്ന് കണ്ടെത്തിയതോടെ ഇന്നലെ കമ്പനിയുടെ ഓഹരി മൂല്യം കുതിച്ചു കയറിയിരുന്നു.
Discussion about this post