ഏഷ്യൻ ഗെയിംസ് വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ മികച്ച പ്രകടനത്തോടെ ചരിത്രം കുറിച്ച് ഇന്ത്യൻ താരം വിത്യ രാംരാജ്. നാഗോയയിൽ നടന്ന 400 മീറ്റർ ഹർഡിൽസ് ഫൈനലിൽ വെങ്കല മെഡൽ സ്വന്തമാക്കിയാണ് വിത്യ പുതിയ ദേശീയ റെക്കോർഡ് കുറിച്ചത്. മലയാളി കായിക ഇതിഹാസം പി.ടി. ഉഷയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള റെക്കോർഡാണ് വിത്യ ഇതോടെ മറികടന്നത്.
54.75 സെക്കൻഡിൽ ഫിനിഷിങ് ലൈൻ തൊട്ടാണ് വിത്യ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. 1984-ലെ ലോസ് ആഞ്ചലീസ് ഒളിമ്പിക്സിൽ പി.ടി. ഉഷ കുറിച്ച 55.42 സെക്കൻഡ് എന്ന സമയമാണ് വിത്യ തിരുത്തിക്കുറിച്ചത്. 2023-ൽ ഹാങ്ചൗവിൽ നടന്ന ഏഷ്യൻ ഗെയിംസ് ഹീറ്റ്സിൽ 55.42 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വിത്യ ഉഷയുടെ റെക്കോർഡിനൊപ്പമെത്തിയിരുന്നു. എന്നാൽ ഇത്തവണ ആ സമയം കൂടുതൽ മെച്ചപ്പെടുത്തി പുതിയ റെക്കോർഡ് തന്റേത് മാത്രമാക്കി മാറ്റാൻ ഈ തമിഴ്നാട് സ്വദേശിക്ക് സാധിച്ചു.








