കോവിഡ് മഹാമാരിയുടെ ദുരിതാശ്വാസമായി സ്ത്രീകൾക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സഹായത്തിന്റെ രണ്ടാമത്തെ ഗഡു തിങ്കളാഴ്ച മുതൽ നൽകും. 500 രൂപ വീതം ഓരോരുത്തരുടെയും ജൻധൻ അക്കൗണ്ടുകളിൽ നേരിട്ടാണ് തുക എത്തിച്ചേരുക. തിരക്ക് ഒഴിവാക്കാനായി പണം പിൻവലിക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
1,0 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ട് നമ്പർ ഉടമസ്ഥർക്കാണ് തിങ്കളാഴ്ച പണം പിൻവലിക്കാനാവുക.2, 3 അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ട് നമ്പർ ഉടമസ്ഥർക്ക് അഞ്ചാം തീയതി, 4, 5 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ആറാം തീയതിയും, 6 7 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് എട്ടാം തീയതിയുമാണ് പണം പിൻവലിക്കാൻ സാധിക്കുക.
Discussion about this post