ലോക്പാൽ സമിതി അംഗമായ ജസ്റ്റിസ് എ.കെ ത്രിപാഠി കോവഡ്-19 രോഗബാധ മൂലം അന്തരിച്ചു. അജയകുമാർ ത്രിപാഠിയെന്ന എ.കെ ത്രിപാഠിയ്‌ക്ക് 62 വയസ്സായിരുന്നു.ആരോഗ്യനില വഷളായതിനെ തുടർന്ന് ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.ത്രിപാഠിയോടൊപ്പം മകൾക്കും ജോലിക്കാരനും കോവിഡ് രോഗബാധയുണ്ടായി.പക്ഷേ, ഇരുവരും സുഖം പ്രാപിച്ചു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഛത്തിസ്ഗഡ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിരുന്ന ജസ്റ്റിസ് ത്രിപാഠിക്ക് വാർധക്യസഹജമായ അസുഖങ്ങളും ഉണ്ടായിരുന്നു.








