രാജ്യത്തെ ബാധിച്ച കോവിഡ്-19 മഹാമാരിക്കെതിരെ മുന്നിൽ നിന്ന് പോരാടുന്നവരെ ഇന്ത്യൻ സായുധസേനകൾ ഇന്ന് ആദരിക്കും. രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ എയർ ഫോഴ്സ് വിമാനങ്ങൾ ആകാശത്തിലൂടെ മാർച്ച് പാസ്റ്റ് നടത്തും.കോവിഡ് ആശുപത്രികളുടെ മുകളിൽ പുഷ്പവൃഷ്ടി നടത്തും.ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ ദീപവിതാനത്തോടെ അലങ്കരിക്കും.
ഇന്ന് രാവിലെ പത്തുമണിക്ക് ഡൽഹിയിലെ പോലീസ് മെമ്മോറിയലിൽ റീത്ത് സമർപ്പിച്ച് ആദരിക്കുന്നതോടെയാണ് പരിപാടികൾക്ക് തുടക്കം കുറിക്കുക. ഇന്ത്യയൊട്ടാകെ ലോക്ഡൗണിൽ രാപ്പകലില്ലാതെ ജോലി ചെയ്യുന്ന പോലീസ് സേനയ്ക്ക് ആദരമർപ്പിക്കുന്നതിനാണ് ഇത്.പിന്നീടാണ് വായുസേനയുടെ ഫൈറ്റർ ജറ്റുകൾ പുഷ്പവൃഷ്ടി നടത്തുക.
Discussion about this post