അന്യസംസ്ഥാന തൊഴിലാളികളുമായി കേരളത്തിൽ നിന്നും ഇന്ന് നാല് ട്രെയിനുകൾ കൂടി പുറപ്പെടും. കണ്ണൂർ, തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ നിന്നാണ് ട്രെയിനുകൾ യാത്ര ആരംഭിക്കുക.എറണാകുളത്ത് നിന്ന് രണ്ട് ട്രെയിനുകൾ ഉണ്ടാകും.ബിഹാർ സ്വദേശികൾക്കായാണ് ഇവ.കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇതു വരെ ഏഴായിരത്തോളം പേരാണ് കേരളത്തിൽ നിന്നും യാത്ര തിരിച്ചത്.ഇതിൽ മൂവായിരത്തി 500ലധികം പേർ എറണാകുളം ജില്ലയിൽ നിന്നാണ് പുറപ്പെട്ടത്.
തൃശൂർ, കണ്ണൂർ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും വൈകിട്ട് 5 മണിക്കാണ് ട്രെയിൻ പുറപ്പെടുക.അഭയാർത്ഥിക്യാമ്പുകളിൽ ചെന്ന് പരിശോധന നടത്തി രോഗം ഇല്ലെന്ന് ഉറപ്പു വരുത്തിയവരെ മാത്രമേ കയറ്റി അയക്കൂ.









