ഡൽഹി: ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
‘ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ മാതൃഭൂമിയെ സംരക്ഷിക്കുന്നതിനിടെ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികർക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു. അവരുടെ പരമത്യാഗം രാജ്യം എക്കാലവും ഓർമ്മിക്കും. വേദനിക്കുന്ന അവരുടെ കുടംബത്തിന് അനുശോചനം അറിയിക്കുന്നു.‘ അമിത് ഷാ ട്വീറ്റ് ചെയ്തു.
I bow to our soldiers and security personnel martyred while protecting our motherland during an encounter with terrorists in Handwara in Jammu and Kashmir. Nation will always remain indebted to their supreme sacrifice. My deepest condolences to their bereaved families.
— Amit Shah (Modi Ka Parivar) (@AmitShah) May 3, 2020
കശ്മീരിലെ ഹന്ദ്വാരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു കേണലും ഒരു മേജറും ഒരു പൊലീസ് ഉദ്യോഗസ്ഥനുമടക്കം അഞ്ച് സുരക്ഷാ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഉന്നത ലഷ്കർ കമാൻഡർ ഹൈദർ ഉൾപ്പെടെ രണ്ട് ഭീകരരെയും സൈന്യം വകവരുത്തിയിരുന്നു.
ഹന്ദ്വാരയിലെ വീട്ടിൽ ഭീകരർ ബന്ദികളാക്കിയ ഏതാനും പേരെ രക്ഷിക്കാനുള്ള ദൗത്യമാണു സേനയുടെ 21 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റ് ഏറ്റെടുത്തത്. വീടിനുള്ളിൽ പ്രവേശിച്ച സേനാംഗങ്ങൾ ബന്ദികളെ രക്ഷിച്ചു. പിന്നാലെയുണ്ടായ ഏറ്റുമുട്ടലിലാണ് ഇവർ വീരമൃത്യു വരിച്ചത്.
ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ധീരസൈനികർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗും നേരത്തെ ആദരമർപ്പിച്ചിരുന്നു. സൈനികരുടെ ധീരതയും ത്യാഗവും വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. അവർ തികഞ്ഞ ആത്മാർത്ഥതയോടെ രാജ്യത്തെ സേവിക്കുകയും നമ്മുടെ പൗരന്മാരെ സംരക്ഷിക്കാൻ അശ്രാന്തമായി പരിശ്രമിക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
Discussion about this post