ഡൽഹിയിൽ ലോക്ക്ഡൗണിന് ശേഷം മദ്യശാലകൾ തുറന്നപ്പോൾ മദ്യം വാങ്ങാനെത്തിയത് ആയിരത്തിലധികം പേർ.ഡൽഹിയിലെ മാൽവിയ നഗറിലാണ് സംഭവം. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഒരുപാട് ആളുകളാണ് മദ്യ ശാലയുടെ പുറത്ത് കൂട്ടം കൂടി നിന്നിരുന്നത്.സാഹചര്യം നിയന്ത്രണ വിധേയമായാക്കാൻ അവസാനം പോലീസിന് ഇടപെടേണ്ടി വന്നു.മദ്യശാലയുടെ ഉടമ തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്.
ഡൽഹിയിലെ മറ്റു പരിസര പ്രദേശങ്ങളിലും സമാനമായ സംഭവം തന്നെയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.മൂന്നാം ഘട്ട ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നുവെങ്കിലും കേന്ദ്രം ലോക്ക്ഡൗൺ ഇളവുകൾ നൽകിയതിനനുസരിച്ച് ഡൽഹിയിൽ ഏകദേശം അമ്പതോളം മദ്യകടകൾ തുറന്നിരുന്നു.അതേ സമയം, മുംബൈയിൽ മദ്യശാലകൾ തുറക്കണമോ എന്ന കാര്യത്തിലിനിയും തീരുമാനമായിട്ടില്ല.ഇതിനെ സംബന്ധിച്ചു തീരുമാനമെടുക്കാൻ മുംബൈയിലെ എക്സ്സൈസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് 12 മണിക്ക് ചേർന്നിരുന്നു. അവസാന തീരുമാനത്തെ ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ ഇനിയും പുറത്ത് വന്നിട്ടില്ല.










