കേന്ദ്ര-സംസ്ഥാന സർക്കാർ ജോലി ലഭിക്കുന്നതിന് ഇനി മുതൽ സൈനിക സേവനം നിർബന്ധമാക്കണമെന്ന നിർദ്ദേശം മുന്നോട്ടു വെച്ച് പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി.കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ജോലി ലഭിക്കാൻ ചുരുങ്ങിയത് 5 വർഷമെങ്കിലും ഇനി സൈനിക സേവനം ചെയ്യേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഡിപ്പാർട്മെന്റ് ഓഫ് പേർസണൽ ആൻഡ് ട്രെയിനിങ്ങിലുള്ള ഉന്നതതല ഉദ്യോഗസ്ഥരോട് ഇതിനെ കുറിച്ചൊരു റിപ്പോർട്ട് സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടിട്ടുണ്ട്.സൈനീക മേഖലകളിലുള്ള ഉദ്യോഗസ്ഥരുടെയെണ്ണം ക്രമാതീതമായി കുറഞ്ഞതിനെ തുടർന്നാണ് ഇങ്ങനെയൊരു നടപടി.ഇന്ത്യയുടെ കരസേനയും, നാവിക സേനയും, വ്യോമസേനയും ഒരുപാട് ഉദ്യോഗസ്ഥരുടെ കുറവ് ഇപ്പോഴനുഭവിക്കുന്നുണ്ട്. പാർലിമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി നിർബന്ധിത സൈനിക സേവനം ശുപാർശ ചെയ്തെങ്കിലും പ്രതിരോധ മന്ത്രാലയം തീരുമാനമെടുത്തിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.








