പാറ്റ്ന : ദശാബ്ദങ്ങൾക്ക് ശേഷം ബീഹാറിലെ ഗ്രാമങ്ങൾക്ക് ഹിമാലയം ദൃശ്യമായി.ബീഹാറിലെ സിംഗ്വാഹിനിയെന്ന ഗ്രാമത്തിൽ നിന്നെടുത്ത മഞ്ഞു മൂടിയ ഹിമാലയൻ മലനിരകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലെല്ലാം ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്.സിംഗ്വാഹിനി ഗ്രാമത്തിലെ ഗ്രാമപഞ്ചായത്ത് മുഖ്യ റിതു ജയ്സ്വാലാണ് ട്വിറ്ററിൽ ഈ ചിത്രം ആദ്യം പോസ്റ്റ് ചെയ്തത്.തന്റെ ഗ്രാമത്തിൽ നിന്നും ആദ്യമായാണ് താൻ ഹിമാലയം കാണുന്നതെന്നും റിതു ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.
ലോക്ക്ഡൗൺ ജനങ്ങളെ ഒരുപാട് വലക്കുന്നുണ്ടെങ്കിലും പ്രകൃതി ശരിക്കും അതൊരു ആഘോഷമാക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.മലിനമായിരുന്ന നദികളിൽ കുടിക്കാൻ യോഗ്യമായ ശുദ്ധജലം നിറയുന്നു,വിഷപ്പുകകൾ നിറഞ്ഞിരുന്ന അന്തരീക്ഷത്തിന്റെ ആധിപത്യം ശുദ്ധവായു ഏറ്റെടുക്കുന്നു.അങ്ങനെയങ്ങനെ ഒരുപാട് നല്ല മാറ്റങ്ങളാണ് ഈ ലോക്ക്ഡൗൺ കാലം പ്രകൃതിക്ക് സമ്മാനിച്ചത്.ഗംഗാ നദിയിൽ കുറച്ചു ദിവസം മുൻപ് ഡോൾഫിനുകൾ തിരികെ വന്നതും വലിയ വാർത്തയായിരുന്നു.
Discussion about this post