കോഴിക്കോട് : അന്യസംസ്ഥാന തൊഴിലാളികളുമായി കോഴിക്കോട് നിന്നും ബീഹാറിലേക്ക് ട്രെയിൻ പുറപ്പെട്ടു.1087 തൊഴിലാളികളാണ് ഇന്ന് സ്വന്തം നാട്ടിലേക്ക് യാത്രയായത്.കോഴിക്കോട് ജില്ലയിൽ നിന്നും യാത്രയായ തൊഴിലാളികളെല്ലാം താമരശ്ശേരി താലൂക്കിൽ ജോലി ചെയ്തിരുന്നവരാണ്.
കെഎസ്ആർടിസി ബസ്സുകളിലാണ് ഇവരെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചത്.യാത്രാകൂലിയായി ആകെ പത്തു ലക്ഷത്തി എൺപത് രൂപ തൊഴിലാളികളിൽ നിന്നും ഈടാക്കിയിട്ടുണ്ട്.കോഴിക്കോട് നിന്നും അന്യസംസ്ഥാന തൊഴിലാളികളുമായി ഒരു ട്രെയിനും കൂടി പുറപ്പെട്ടിട്ടുണ്ട്.മധ്യ പ്രദേശിലെ ഭോപ്പാലിലേക്കുള്ള ട്രെയിനാണ് ഇന്ന് 8 മണിക്ക് കോഴിക്കോട് നിന്നും പുറപ്പെട്ടിട്ടുള്ളത്.ഈ ട്രെയിനിലെ യാത്രക്കാർ കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ജോലി ചെയ്തിരുന്ന മധ്യപ്രദേശ് സ്വദേശികളാണ്.
Discussion about this post