കൊച്ചി: പ്രവാസി മലയാളികളെ തിരികെ നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് സംസ്ഥാനം പൂര്‍ണ സജ്ജമാണെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
മടങ്ങിയെത്തുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ 1,15,500 മുറികള്‍ സജ്ജമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
പ്രവാസികള്‍ക്ക് പണം നല്കി ഉപയോഗിക്കാനായി ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമായി 9,000 മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. 4.52 ലക്ഷം പ്രവാസികളാണ് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത്. നാട്ടിലേക്ക് മടങ്ങിവരാനാഗ്രഹിക്കുന്നവരില് 9,572 ഗര്‍ഭിണികൾ ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
Discussion about this post