റായ്പുര്‍: ഛത്തീസ്ഗഡില്‍ പൊലീസും നക്സലുകളുമായി ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരന്‍ മരിച്ചു. പര്‍ധോണി ഗ്രാമത്തിലാണ് പൊലീസും നക്സലുകളുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്.
നക്സലുകളില്‍ നിന്ന് എകെ 47 തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
2009 ജൂലൈയില്‍ ഒരു എസ്പി ഉള്‍പ്പടെ 29 പേര്‍ കൊല്ലപ്പെട്ട മേഖലയിലാണ് ഇന്നലെ ഏറ്റുമുട്ടല്‍ ഉണ്ടായത്.
Discussion about this post