ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് അനുകൂല സ്ഥാപനമായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ 16.38 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് വകുപ്പ് നോട്ടീസ് നൽകി. കേസുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ ചുമതലയുള്ള കോൺഗ്രസ്സ് നേതാവ് മോത്തിലാൽ വോറയ്ക്കും എൻഫോഴ്സ്മെന്റ് വകുപ്പ് നോട്ടീസ് അയച്ചു.
സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലെ കെട്ടിടം കണ്ടുകെട്ടാനാണ് എൻഫോഴ്സ്മെന്റിന്റെ നീക്കം. രണ്ട് ബേസ്മെന്റുകളിലായി മൊത്തം 15,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടമാണിത്. നിയമവിരുദ്ധമായി കൈകാര്യം ചെയ്ത 16.38 കോടി രൂപയുടെ കള്ളപ്പണം ഇത്തരത്തിൽ ഈടാക്കാനാണ് എൻഫോഴ്സ്മെന്റിന്റെ നീക്കം.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് സ്ഥാപന മേധാവിയും കോൺഗ്രസ്സ് നേതാവുമായ മോത്തിലാൽ വോറയ്ക്ക് പ്രൊവിഷണൽ ഒഴിപ്പിക്കൽ നോട്ടീസ് നൽകിയതെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം പ്രസ്താവനയിൽ വ്യക്തമാക്കി.
Discussion about this post