ബംഗ്ലാദേശിൽ നിന്ന് റോഹിങ്ക്യൻ കുടിയേറ്റക്കാർക്ക് കോവിഡ് പാക്കേജ് പ്രഖ്യാപിക്കണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി.ഫസൽ അബ്ദാലി എന്നയാളാണ് അനധികൃതമായി ഇന്ത്യയിൽ താമസിക്കുന്ന റോഹിംഗ്യൻ അഭയാർത്ഥികൾക്ക് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന ഹർജി നൽകിയത്.
ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് സഞ്ജീവ് നാരുല എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജി തള്ളിയത്.ഖജൂരി ഖാസ്, ശ്രം വിഹാർ, മദനാപൂർ എന്നിവിടങ്ങളിലുള്ള റോഹിങ്ക്യൻ കുടിയേറ്റക്കാർക്ക് പാക്കേജുകൾ ലഭിക്കുന്നില്ലെന്നായിരുന്നു ഹർജിയിൽ പരാമർശിച്ചിരുന്നത്.
Discussion about this post