തീവണ്ടി അത്തരക്കാർ നിർബന്ധമായും ആരോഗ്യ സേതു ആ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കണമെന്ന് ഇന്ത്യൻ റെയിൽവേ.ഇന്നലെ രാത്രിയാണ് റെയിൽവേ ഇക്കാര്യം വ്യക്തമാക്കിയത്.
യാത്രികരിൽ ആശയക്കുഴപ്പം നിലനിന്നിരുന്നതിനാൽ, യാത്ര ആരംഭിക്കുന്നതിന് മുൻപ് ആപ്പ് ഡൗൺലോഡ് ചെയ്ത് ഫോണിൽ ഇൻസ്റ്റാൾ ചെയ്യണമെന്ന് ഇന്ത്യൻ റെയിൽവേ ഇന്നലെ രാത്രി ട്വീറ്റ് ചെയ്തിരുന്നു.കേന്ദ്ര ആഭ്യന്തര വകുപ്പിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണ് ആപ്പ് നിർബന്ധമാക്കിയത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഫോണുകളിൽ ഇതുവരെ ഇൻസ്റ്റാൾ ചെയ്യാത്ത യാത്രക്കാരോട് നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണമെന്ന് റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ട്.








