ഡല്‍ഹി: വന്ദേഭാരത് മിഷന്റെ ഭാഗമായി വിദേശത്ത് കുടുങ്ങിയ 12,000 ഇന്ത്യക്കാരെ തിരികെ എത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് ഇക്കാര്യമറിയിച്ചത്.
12 രാജ്യങ്ങളില്‍ നിന്ന് 56 വിമാനങ്ങളില്‍ പൗരന്മാരെ നാട്ടിലെത്തിച്ചു. മാലിദ്വീപില്‍ കുടുങ്ങി കിടന്നവര്‍ ഐ.എന്‍.എസ് ജലശ്വ, ഐ.എന്‍.എസ് മഗര്‍ കപ്പലുകളില്‍ മടങ്ങിയെത്തി. വ്യോമ, ആഭ്യന്തര, ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയങ്ങള്‍ കൂട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്നും വക്താവ് പറഞ്ഞു.
വന്ദേഭാരത് മിഷന്റെ രണ്ടാംഘട്ടം മെയ് 16 മുതല്‍ 22 വരെയാണ്. ഈ ഘട്ടത്തില്‍ 31 രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ തിരികെ എത്തിക്കും. ഇതിനായി 149 വിമാനങ്ങള്‍ സര്‍വീസ് നടത്തും. 1,88,646 പേര് മടങ്ങിവരാനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.
Discussion about this post