ന്യൂഡൽഹി : കഴിഞ്ഞ 15 ദിവസത്തിനിടയിൽ ശ്രമിക് ട്രെയിൻ വഴി തിരികെ നാട്ടിലെത്തിയത് 14 ലക്ഷത്തോളം ആളുകൾ.കോവിഡ് -19 ന്റെ വ്യാപനത്തെ തുടർന്നേർപ്പെടുത്തിയ ലോക്ക്ഡൗണിൽപ്പെട്ട് വിദ്യാർത്ഥികളും തൊഴിലാളികളും വിനോദ സഞ്ചാരികളുമടക്കം ഒട്ടേറെ ആളുകളാണ് സ്വദേശത്തിലേക്ക് മടങ്ങി പോവാൻ കഴിയാതെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടന്നിരുന്നത്.ഇവരെ തിരികെയെത്തിക്കുന്നതിന് കേന്ദ്രം പ്രത്യേകം ശ്രമിക് ട്രെയിനുകൾ ഏർപ്പാടാക്കുകയായിരുന്നു.
ഇന്നലെ റിപ്പോർട്ട് ചെയ്‌ത കണക്കുകളനുസരിച്ച് 1,074 ട്രെയിനുകളാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നും ആളുകളെ മടക്കിയെത്തിക്കുന്നതിനായി പുറപ്പെട്ടിട്ടുള്ളത്.യാത്രക്ക് മുമ്പ് എല്ലാ യാത്രക്കാർക്കും സാമൂഹിക അകലം പാലിക്കണമെന്ന് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ സർക്കാർ നൽകിയിട്ടുണ്ട്.യാത്രക്കാരായ എല്ലാവർക്കും റെയിൽവേ സൗജന്യമായാണ് ഭക്ഷണവും വെള്ളവും നൽകുന്നത്.








