Tuesday, September 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

പേരും മതവും ചോദിച്ച ശേഷം പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊന്നു ; കുൽഗാം ഭീകരാക്രമണത്തിൽ വെളിപ്പെടുത്തലുമായി തൊഴിലാളികൾ

by Brave India Desk
Aug 1, 2026, 06:10 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാമിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട തൊഴിലാളിയുടെ കുടുംബം. ആക്രമണത്തിന് മുമ്പ് അക്രമികൾ തൊഴിലാളികളുടെ പേരും മതവും ജാതിയും ചോദിച്ചറിഞ്ഞ ശേഷമാണ് വളരെ അടുത്തുവെച്ച് വെടിയുതിർത്തതെന്ന് കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി ദീപക് രത്രേയുടെയും മരണമടഞ്ഞ ഭൂപേന്ദറിന്റെയും ബന്ധുക്കൾ വെളിപ്പെടുത്തി. മുൻപ് പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന കൂട്ടക്കൊലപാതകത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് കുൽഗാമിലെ ഇഷ്ടികച്ചൂളയിലും ഭീകരർ ക്രൂരത കാട്ടിയതെന്ന് ഇരകളുടെ കുടുംബാംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

തൊഴിലാളികൾ താമസിച്ചിരുന്ന ഇടത്തേക്ക് അതിക്രമിച്ചു കയറിയ തോക്കുധാരികളായ ഭീകരർ, ഓരോരുത്തരോടായി പേരും ജാതി പശ്ചാത്തലവും ചോദിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് തുരുതുരാ വെടിയുതിർത്തത്. ഉത്തരേന്ത്യയിൽ നിന്നുള്ള ദരിദ്ര തൊഴിലാളികളെ മാത്രം ലക്ഷ്യമിട്ട് നടത്തിയ ഈ കടന്നാക്രമണം പ്രദേശത്തെ മറ്റ് അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലും വലിയ ഭീതി പടർത്തിയിട്ടുണ്ട്. സാധാരണക്കാരായ മനുഷ്യരെ മതം നോക്കിയും ജാതി നോക്കിയും കൊലപ്പെടുത്തുന്ന ഭീകരരുടെ ഈ രീതി കശ്മീരിലെ സമാധാന അന്തരീക്ഷത്തെ തകർക്കാനും വർഗീയ ചേരിതിരിവ് ഉണ്ടാക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് ഇരകളുടെ ബന്ധുക്കൾ വികാരാധീനരായി ആരോപിച്ചു.

Stories you may like

ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി

എന്തിനും തയ്യാറായിരിക്കാൻ മുന്നറിയിപ്പ്; ‘കോഡ് 100’ പ്രഖ്യാപിച്ച് ഇറാൻ, ക്യാംപ് ഡേവിഡിൽനിന്ന് തിടുക്കത്തിൽ മടങ്ങി ട്രംപ്!

സംഭവത്തെ തുടർന്ന് കുൽഗാമിലും സമീപ മേഖലകളിലും വിന്യസിച്ചിരിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ സൈന്യവും പോലീസും നടപടി സ്വീകരിച്ചിട്ടുണ്ട്. കുറ്റവാളികളെ എത്രയും വേഗം പിടികൂടാൻ മേഖലയിൽ സംയുക്ത സുരക്ഷാസേനയുടെ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ദരിദ്ര കുടുംബങ്ങളുടെ ഏക അശ്രയമായ ചെറുപ്പക്കാരെ കൊലപ്പെടുത്തിയ ഭീകരർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും പഹൽഗാം മാതൃകയിലുള്ള ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ കർശന നടപടിയെടുക്കണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ ആവശ്യപ്പെട്ടു.

Tags: jammu kashmirkulgam terrorist attack
Share
Tweet
Send
Share

Latest stories from this section

ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കൂട്ടാൻ 586 കോടിയുടെ വൻ കരാർ; ടി-72, ടി-90 ടാങ്കുകൾക്ക് തദ്ദേശീയ പവർ യൂണിറ്റുകൾ വരുന്നു!

ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തും അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം, അനുശോചനം അറിയിച്ച് പ്രധാനമന്ത്രി മോദി!

അഫ്ഗാനിസ്ഥാനിൽ കനത്ത വ്യോമാക്രമണം നടത്തി പാകിസ്ഥാൻ; ഭീകര താവളങ്ങൾ തകർത്തെന്ന് അവകാശവാദം, കടുത്ത തിരിച്ചടി നൽകുമെന്ന് താലിബാൻ!

യുഎഇ രാജകുടുംബത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ; ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിര്യാണത്തിൽ അനുശോചനവുമായി നരേന്ദ്ര മോദി

Latest News

ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി

ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

എന്തിനും തയ്യാറായിരിക്കാൻ മുന്നറിയിപ്പ്; ‘കോഡ് 100’ പ്രഖ്യാപിച്ച് ഇറാൻ, ക്യാംപ് ഡേവിഡിൽനിന്ന് തിടുക്കത്തിൽ മടങ്ങി ട്രംപ്!

ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കൂട്ടാൻ 586 കോടിയുടെ വൻ കരാർ; ടി-72, ടി-90 ടാങ്കുകൾക്ക് തദ്ദേശീയ പവർ യൂണിറ്റുകൾ വരുന്നു!

ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കൂട്ടാൻ 586 കോടിയുടെ വൻ കരാർ; ടി-72, ടി-90 ടാങ്കുകൾക്ക് തദ്ദേശീയ പവർ യൂണിറ്റുകൾ വരുന്നു!

ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തും അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം, അനുശോചനം അറിയിച്ച് പ്രധാനമന്ത്രി മോദി!

ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തും അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം, അനുശോചനം അറിയിച്ച് പ്രധാനമന്ത്രി മോദി!

അഫ്ഗാനിസ്ഥാനിൽ കനത്ത വ്യോമാക്രമണം നടത്തി പാകിസ്ഥാൻ; ഭീകര താവളങ്ങൾ തകർത്തെന്ന് അവകാശവാദം, കടുത്ത തിരിച്ചടി നൽകുമെന്ന് താലിബാൻ!

അഫ്ഗാനിസ്ഥാനിൽ കനത്ത വ്യോമാക്രമണം നടത്തി പാകിസ്ഥാൻ; ഭീകര താവളങ്ങൾ തകർത്തെന്ന് അവകാശവാദം, കടുത്ത തിരിച്ചടി നൽകുമെന്ന് താലിബാൻ!

യുഎഇ രാജകുടുംബത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ; ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിര്യാണത്തിൽ അനുശോചനവുമായി നരേന്ദ്ര മോദി

യുഎഇ രാജകുടുംബത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ; ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിര്യാണത്തിൽ അനുശോചനവുമായി നരേന്ദ്ര മോദി

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

പുടിൻ ഇന്ത്യയിലേക്ക്; റഷ്യൻ പ്രസിഡന്റെത്തുന്നത് അജിത് ഡോവലിന്റെ സന്ദർശനത്തിന് പിന്നാലെ

റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി യുണൈറ്റഡ് റഷ്യ പാർട്ടി ; ജനപിന്തുണ ഉറപ്പിച്ച് പുടിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology