മുംബൈ : മഹാരാഷ്ട്രയിലെ ഗഡ്ചിറോലി ജില്ലയിൽ 4 ട്രക്കുകൾ സിപിഐഎം മാവോയിസ്റ്റുകൾ കത്തിച്ചു.ഗഡ്ചിറോലി ജില്ലയിൽ ഇവർ ഇന്ന് ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.മെയ് രണ്ടിന് സീനിയർ നക്സൽ ലീഡറായ സുർജനാക്കയെ ഗഡ്ചിറോലി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ എൻകൗണ്ടറിൽ കൊലപ്പെടുത്തിയിരുന്നു.
ഇതിനെതിരെയുള്ള പ്രതിക്ഷേധമായിട്ടാണ് മാവോയിസ്റ്റുകൾ ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. 1988 ലാണ് സുർജനാക്ക നക്സൽ മൂവ്മെന്റിലെ അംഗമാവുന്നത്.സിപിഐയുടെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ദേവ്ജിയുടെ ഭാര്യയായിരുന്നു സുർജനാക്ക.കൊലപാതക കുറ്റമുൾപ്പെടെ 144 കുറ്റങ്ങളാണ് സുർജനാക്കയുടെ മേൽ ചുമത്തിയിട്ടുള്ളത്.സുർജനാക്കയെ കണ്ടെത്തിയ സ്ഥലത്തു നിന്നും എകെ 47 ഉൾപ്പെടെ നിരവധി സ്‌ഫോടക വസ്തുക്കളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പോലീസ് എൻകൗണ്ടറിൽ ഈ വർഷം കൊല്ലപ്പെടുന്ന രണ്ടാമത്തെ നക്സൽ ലീഡറാണ് സുർജനാക്ക.












Discussion about this post