സംസ്ഥാനത്തെ ലോട്ടറി വില്പന ഇന്നു മുതൽ പുനരാരംഭിക്കും.ഇതിനെ സംബന്ധിച്ച് സർക്കാർ ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചു.ജൂൺ രണ്ടിന് നറുക്കെടുപ്പ് ആരംഭിക്കും.ഈ ലോട്ടറിയിൽ നിന്നുള്ള ലാഭം മുഴുവൻ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് വേണ്ടി മാറ്റി വയ്ക്കും.സമ്മർ ബംബർ നറുക്കെടുപ്പ് തീരുമാനിച്ചിരിക്കുന്നത് ജൂൺ 26നാണ്.
വിറ്റുപോകാത്ത പൗർണമി, സ്ത്രീശക്തി, വിൻവിൻ ലോട്ടറികളുടെ 30 ശതമാനം വരെ ഏജന്റുമാരിൽ നിന്ന് തിരിച്ചെടുക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.എന്നാൽ, ലോട്ടറികൾ ചില്ലറയായി തിരിച്ചെടുക്കില്ലെന്നും, 25 ടിക്കറ്റുകൾ അടങ്ങിയ ബുക്കായി മാത്രമേ തിരിച്ചെടുക്കാൻ പാടുള്ളൂ എന്നാണ് സർക്കാർ തീരുമാനം.











