കോവിഡ് മഹാമാരിയ്ക്ക് ശേഷം എയർ ഇന്ത്യ ആഭ്യന്തര സർവീസുകൾ പുനരാരംഭിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് 12:30 മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി.
എയർഇന്ത്യയുടെ വെബ്സൈറ്റിൽ നിന്നോ അംഗീകൃത ട്രാവൽ ഏജന്റുമാരിൽ നിന്നോ യാത്രക്കാർക്ക് ടിക്കറ്റ് കരസ്ഥമാക്കാം. കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി, മെയ് 25 മുതൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ബുധനാഴ്ച വെളിപ്പെടുത്തിയിരുന്നു.എയർ ഇന്ത്യയെ കൂടാതെ ഇൻഡിഗോ, സ്പൈസ്ജെറ്റ്, വിസ്താര, ഗോഎയർ എന്നീ കമ്പനികളും ജൂൺ മുതലുള്ള ബുക്കിംഗ് സ്വീകരിക്കുന്നുണ്ട്.











