ഗുവാഹത്തി : ലൈംഗിക അധിക്ഷേപം നടത്തിയതിന് ബോളിവുഡ് നടിയായ അനുഷ്ക ശർമക്കെതിരെ ഗൂർഖാ അസോസിയേഷൻ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.അനുഷ്ക ശർമയുടെ പാതാൾ ലോക് എന്നാ വെബ്സീരിസിൽ ഗൂർഖകൾക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചാണ് ‘ഓൾ അരുണാചൽ പ്രദേശ് ഗൂർഖാ യൂത്ത് അസോസിയേഷൻ പരാതി നൽകിയിട്ടുള്ളത്.ആമസോൺ പ്രൈമിലായിരുന്നു പാതാൾ ലോക് സംപ്രേഷണം ചെയ്തത്.
ഈ ടെലിവിഷൻ സീരിസിൽ ഗൂർഖകൾക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്നാണ് ഗൂർഖാ അസോസിയേഷന്റെ പരാതിയിൽ പറയുന്നത്.മാത്രമല്ല, സീരിസിൽ മേഘാലയയിലെ ഖാസി വിഭാഗത്തിൽപ്പെടുന്ന ഒരു വനിതാ കഥാപാത്രത്തിനെതിരെ വംശീയ പരാമർശം നടത്തുന്നുണ്ടെന്നും പരാതിയിലുണ്ട്. സീരിസിലെ ഈ രംഗങ്ങൾ സബ്ടൈറ്റിൽ ഉൾപ്പെടെയെടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ഗൂർഖാ യുവ പരിസംഘും സംഘടനയുടെ തന്നെ യൂത്ത് വിങ്ങും ഓൺലൈൻ ക്യാമ്പയിൻ നടത്തിയിരുന്നു.ഒരു പ്രത്യേക വിഭാഗത്തെ ഇങ്ങനെ മോശമായ രീതിയിൽ ചിത്രീകരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലായെന്ന് ഗൂർഖ യുവ പരിസംഘിന്റെ പ്രസിഡന്റ് നന്ദ കിരാട്ടി ദേവൻ പ്രതികരിച്ചിട്ടുണ്ട്.അനുഷ്ക ശർമക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് ഇവരുടെ തീരുമാനം.
Discussion about this post