മഹാരാഷ്ട്രയിൽ കോവിഡ് ബാധ കുതിച്ചുയരവേ കൈകഴുകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “മഹാരാഷ്ട്ര ഭരിക്കുന്നത് ഞങ്ങളല്ലല്ലോ, ഞങ്ങൾ മഹാരാഷ്ട്ര സർക്കാരിനെ പിന്തുണയ്ക്കുന്നെന്ന് മാത്രം.ഞങ്ങളല്ല ഇവിടെ തീരുമാനങ്ങളെടുക്കുന്നത്”എന്നാണ് മഹാരാഷ്ട്രയിൽ വർധിക്കുന്ന കോവിഡ്-19 രോഗബാധയെക്കുറിച്ച് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
മഹാരാഷ്ട്രയിൽ ശിവസേന, കോൺഗ്രസ്-എൻസിപി എന്നീ മൂന്ന് പാർട്ടികൾ ചേർന്ന് സർക്കാറാണ് ഭരണം നടത്തുന്നത്.കോവിഡ് കേസുകൾ സംസ്ഥാനത്ത് ദിനംപ്രതി കുതിച്ചുയർന്ന കൊണ്ടിരിക്കുകയാണ് രാഹുൽഗാന്ധിയുടെ സമർത്ഥമായ ഈ കൈകഴുകൽ.മഹാരാഷ്ട്രയിൽ, നിലവിൽ കോവിഡ് രോഗികളുടെ എണ്ണം 50,231 ആണ്. ഇതുവരെ 1,635 പേർ സംസ്ഥാനത്ത് മരണപ്പെട്ടു കഴിഞ്ഞു.
Discussion about this post