Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പള്ളുരുത്തിയില്‍ വിഗ്രഹം തകര്‍ത്തത് കാണാത്തവര്‍, സിനിമാ സെറ്റ് തകര്‍ത്തതില്‍ ചാടിവീഴുമ്പോള്‍…

by Brave India Desk
May 27, 2020, 08:26 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ഡോ : ഭാര്‍ഗവ റാം ( ഹിന്ദു ഐക്യവേദി സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി)

പള്ളുരുത്തിയിലെ വിഗ്രഹം തകര്‍ത്തത് കാണാത്തവര്‍, കാലടിയിലെ സിനിമാസെറ്റ് തകര്‍ത്തത് കാണുമ്പോള്‍….

ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം ഹൈന്ദവവിശ്വാസപ്രകാരം പ്രധാന്യമുള്ള ഒരു വിഗ്രഹത്തെ പരസ്യമായി അടിച്ചുതകര്‍ക്കുന്നതാണ്. ഏറണാകുളം ജില്ലയില്‍ സിനിമാസെറ്റ് പൊളിക്കപ്പെട്ടതിന്റെ പേരില്‍ മതവികാരം പൊട്ടിയൊലിക്കാന്‍ ഇടയായി എന്ന് സീസണല്‍ പ്രതികരണക്കാരും മതവികാരിയായ മന്ത്രിയും പരാമര്‍ശിച്ചിരിക്കുന്ന കാലടി മണപ്പുറത്ത് നിന്ന് ഉദ്ദേശം 45 കിലോമീറ്റര്‍ യാത്രാദൂരം ഉള്ള കൊച്ചിന്‍ദേവസ്വം ബോര്‍ഡിന്റെ ഭരണ സംവിധാനത്തിന്‍ കീഴിലുള്ള പള്ളുരുത്തി അഴകിയകാവ് ദേവീ ക്ഷേത്രസങ്കേതത്തില്‍ ഉണ്ടായിരുന്ന വിഗ്രഹം ആണിത്. വിലക്കെടുക്കപ്പെട്ട വിവിധ രാഷ്ട്രീയക്കാരെ മുന്‍നിര്‍ത്തി ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മതലോബിയുടെ താല്‍പര്യങ്ങള്‍ ആണ് പള്ളുരുത്തി അഴകിയകാവ് ക്ഷേത്രസങ്കേതത്തിലെ വിഗ്രഹം അടിച്ചു തകര്‍ക്കുന്നതില്‍ കാര്യങ്ങള്‍ എത്തിച്ചത്. സിനിമാസെറ്റ് തകര്‍ത്തു എന്നു കേട്ട പാതി കേള്‍ക്കാത്ത പാതി ചാടി വീണ് പ്രതികരിച്ചവരായ രാഷ്ട്രീയക്കാരും കേമന്മാരായ സാംസ്‌കാരികനായകരും പ്രതികരണതൊഴിലാളികളും വാര്‍ത്താ നിര്‍മാണതൊഴിലാളികളും പള്ളുരുത്തിയിലെ സംഭവത്തില്‍ മൗനത്തിന്റെ വല്മീകത്തില്‍ ആയിരുന്നു.
കിട്ടിയ അവസരം മുതലെടുത്ത് ആര്‍ എസ് എസിനെയും സംഘപരിവാറിനെയും ആക്രമിക്കാം എന്ന നിലപാടില്‍ ആയിരുന്നു ഏവരും.

Stories you may like

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

രാഷ്ട്രീയ ബജ്‌രംഗ് ദള്‍ എന്ന സംഘടന സംഘപരിവാര്‍ സംഘടന അല്ല എന്നും സംഘടനയ്ക്ക് ആര്‍ എസ് എസുമായോ ഏതെങ്കിലും പരിവാര്‍സംഘടനകളുമായോ യാതൊരു ബന്ധവുമില്ല എന്നും നന്നായി അറിയുന്നവര്‍ തന്നെയാണ് , രാഷ്ട്രീയ ബജ്‌രംഗ് ദള്‍ സംഘപരിവാര്‍ ആണെന്ന് ചിത്രീകരിച്ച് ആര്‍ എസ് എസിനെ തെറി പറയുവാന്‍ നേതൃത്വം കൊടുത്തത്.

അതവിടെ ഇരിക്കട്ടെ. പൊളിച്ചുതുടങ്ങിയ സിനിമാസെറ്റ് ബാക്കി പൊളിച്ചു വാര്‍ത്താപ്രാധാന്യം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള സംശയങ്ങളും തല്‍ക്കാലം ഞാന്‍ ചര്‍ച്ച ചെയ്യുന്നില്ല.
(ഇക്കാര്യങ്ങളില്‍ ചില ദുരൂഹതകള്‍ സംശയിക്കാവുന്നതും വിശദാന്വേഷണം അനിവാര്യമായിട്ടുള്ളതുമാണ്.)

പക്ഷേ ഒന്നുണ്ട്. സത്യസന്ധമായി പരിശോധിച്ചാല്‍ രാഷ്ട്രീയബജ്‌രംഗ് ദള്‍ ചെയ്തു എന്ന് പറയപ്പെടുന്ന ഈ സിനിമാസെറ്റു പൊളിക്കലിന് വിമര്‍ശനം ഉണ്ടായി എന്നതുപോലെ പിന്തുണയും ഏറെയുണ്ടായിട്ടുണ്ട്. എങ്കില്‍ അതിനു കാരണം മാനസികവികലതയുള്ള മേല്‍സൂചിപ്പിക്കപ്പെട്ട പ്രതികരണതൊഴിലാളികള്‍ തന്നെ ആണ്.

കോട്ടയം നഗരത്തെ കേന്ദ്രീകരിച്ച് ഹിന്ദു ഐക്യവേദിയ്ക്ക് വര്‍ഷങ്ങള്‍ നീണ്ട സമരപരമ്പരയുമായി മുന്നോട്ടുപോകേണ്ടി വന്നിട്ടുണ്ട്. തങ്കു പാസ്റ്റര്‍ തന്റെ സുവിശേഷപ്രാര്‍ത്ഥനകള്‍ക്ക് കോട്ടയം നഗരത്തില്‍ താല്‍ക്കാലിക ‘സെറ്റി’ട്ടത് സ്ഥിരപ്പെടുത്തുവാന്‍ ഗൂഢാലോചന നടത്തിയതിനെ തുടര്‍ന്നായിരുന്നു അത്. കേരളത്തിലെ നിരവധി ക്രൈസ്തവ ആരാധനാലയങ്ങളുടെ നിര്‍മിതിയുടെ ചരിത്രം ഇതു പോലെ അക്കമിട്ടു പറയുവാന്‍ കഴിയും. വേറെ ആവശ്യങ്ങള്‍ക്കായി കൈവശപ്പെടുത്തിയ പാട്ടഭൂമിയും കയ്യേറ്റഭൂമിയും ആരാധനാലയങ്ങള്‍ ആക്കി പരിവര്‍ത്തിപ്പിച്ച നീക്കങ്ങള്‍ പുത്തരിയൊന്നുമല്ല. ക്ഷേത്രഭൂമികള്‍ അടക്കം ഇത്തരം നീക്കങ്ങള്‍ക്ക് ഇരയാക്കപ്പെട്ടിട്ടുണ്ട്. കേട്ടറിഞ്ഞിടത്തോളം ആമേന്‍ സിനിമയ്ക്കായി കുമരങ്കരിയില്‍ തയ്യാറാക്കിയ സെറ്റ് ആരാധനാ കേന്ദ്രമാകുന്ന മട്ടിലാണ്. ഇങ്ങനെ ഒക്കെയുള്ള സാഹചര്യത്തില്‍ കാലടിയില്‍ ഒരു ഗൂഢനീക്കം ആരെങ്കിലും സംശയിച്ചാല്‍ അതില്‍ അത്ഭുതമൊന്നുമില്ല. കാലടിയിലെ ആ പ്രത്യേക പ്രദേശത്തിന് ഏറ്റവും ചുരുങ്ങിയത് ശങ്കരാചാര്യ സ്വാമികളുടെ കാലഘട്ടം തൊട്ടെങ്കിലും ആത്മീയമായ പ്രാധാന്യം ഹിന്ദുവിശ്വാസപ്രകാരം ഉണ്ട് എന്നത് ശ്രദ്ധേയമാണ്. ശ്രീശങ്കരന്റെ പിതാവായ ശിവഗുരുവിന്റെ ഉപാസ്യ ദേവനായ മലയാറ്റൂരിലുള്ള മഹാദേവന്റെ ക്ഷേത്രം പോലും ചിലരാല്‍ ഇല്ലാതാക്കപ്പെട്ടതാണ് എന്നും ഏവരും ഓര്‍ക്കുന്ന വസ്തുതയാണ്.

ഇനി പള്ളുരുത്തിയിലെ ക്ഷേത്രത്തിന്റെ കാര്യത്തിലേക്ക് തിരിച്ചുവരാം…
2020 ഫെബ്രുവരി 26 നു ആണ് വിഗ്രഹം തകര്‍ക്കപ്പെട്ടത്. സോണി കെ ഫ്രാന്‍സിസ് എന്നറിയപ്പെടുന്ന കമ്യൂണിസ്റ്റ്കാര(?)ന്റെ നേതൃത്വത്തില്‍ നടത്തിയ വിഗ്രഹഭഞ്ജനം ആണിത്. ഈ സംഭവത്തെ തുടര്‍ന്ന് നിരവധി പ്രാവശ്യം ബന്ധപ്പെട്ടിട്ടും പരാതി നല്‍കിയിട്ടും ഡിസിപി ആയിരുന്ന പൂങ്കുഴലിയെ നേരിട്ട് കണ്ട് പരാതി നല്‍കിയിട്ടും കേസ് അട്ടിമറിക്കാന്‍ ആണ് പോലീസ് പരിശ്രമിച്ചത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇവിടെ ആണ് രാഷ്ട്രീയ അധികാര മതസമന്വയം വ്യക്തമായി ബോധ്യപ്പെടുന്നത്.

പള്ളുരുത്തികള്‍ കാണാതിരുന്ന കണ്ണുകള്‍ കാലടിയിലെ സിനിമാസെറ്റിന് വേണ്ടി കണ്ണീരൊഴുക്കുമ്പോള്‍ അതിനു വര്‍ഗീയഭ്രാന്തിന്റെ വിവേചനത്തിന്റെ കാപട്യത്തിന്റെ റാന്‍മൂളിത്തത്തിന്റെ കരി കൂടി പടര്‍ന്നിട്ടുണ്ട് എന്നു സൂചിപ്പിച്ചൂവെന്നേ ഉള്ളൂ….

Share16
Tweet
Send
Share

Latest stories from this section

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ബംഗ്ലാദേശ് ഭീകര ശൃംഖല വെളിച്ചത്ത്’: കേരളം അടക്കം 3 സംസ്ഥാനങ്ങളിൽ എൻഐഎ മിന്നൽ റെയ്ഡ്!

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

Latest News

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies