സ്ത്രീയായതിനാല്‍ അനുഭവിക്കേണ്ടി വരുന്ന സാമ്പത്തികപരമായ ക്രൂരതയുടെ കഥ പറയുന്ന ‘ഡൈയിംഗ് ടു ബീ മി’ എന്ന ഹ്രസ്വ ചിത്രം ജനശ്രദ്ധ നേടുന്നു.
ഓരോ ഇന്ത്യന്‍ ജനതയും കണ്ടിരിക്കേണ്ട ഹ്രസ്വ ചിത്രത്തിന്റെ നിര്‍മ്മാതാവ് ഇന്റര്‍നാഷണല്‍ ഫിലിം മേക്കറായ ദേവ കത്തയാണ്.
ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ പുറത്തിറങ്ങിയ ഈ വീഡിയോ സാമ്പത്തികമായുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്.
‘ സ്വതന്ത്രമായി ജീവിക്കൂ,സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കൂ ‘ എന്നതാണ് ഈ ഹ്രസ്വ ചിത്രം നല്കുന്ന സന്ദേശം.
രണ്ടു മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തില്‍ നായികാ കഥാപാത്രത്തെ ആവതരിപ്പിച്ചത് അഭിനേത്രിയും ഗായികയുമായ സ്മിതയാണ്. കഥയില്‍ സ്മിത ബിരുദധാരിയായ നഗരവാസിയായ സ്ത്രീയാണ്.എന്നാല്‍ അവകാശം നിഷേധിക്കപ്പെട്ട പാവപ്പെട്ട ഗ്രാമീണയുവതികള് അനുഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ കഷ്ടപ്പാടുകള്‍ സ്മിത സാമ്പത്തികമായി അനുഭവിക്കുന്നു.
സാമ്പത്തികമായി തന്നെ തളര്‍ത്താന്‍ ശ്രമിക്കുന്ന സ്വന്തം ഭര്‍ത്താവില്‍ നിന്നും മോചനം നേടി ഒടുവില്‍ സ്വതന്ത്രമായ ഒരു ജീവിതത്തിലേക്ക് നടന്നുപോവുകയാണ് സ്മിത…
Discussion about this post