മഹാരാഷ്ട്ര : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിലെ 116 പോലീസ് ഉദ്യോഗസ്ഥർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ഇതുവരെ 2,211 പോലീസ് ഉദ്യോഗസ്ഥർക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചിട്ടുള്ളത്.രോഗബാധ മൂലം ഇന്നലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ മരണപ്പെട്ടിരുന്നു.ഇതോടെ മഹാരാഷ്ട്രയിൽ കൊറോണ ബാധിച്ച് മരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 25 ആയി ഉയർന്നു.
ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകളനുസരിച്ച് മഹാരാഷ്ട്രയിൽ ഇതുവരെ 59,546 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഇതിൽ 18,616 പേർ രോഗമുക്തി നേടി.സംസ്ഥാനത്താകെ രോഗം ബാധിച്ചു മരിച്ചത് 1982 പേരാണ്.ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ളത് മഹാരാഷ്ട്രയാണ്.
Discussion about this post