തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും വിമർശിച്ചതിന് തനിക്കെതിരെ പോലീസ് കേസെടുത്തതിനെ സംബന്ധിച്ച് പ്രതികരണവുമായി വീണ എസ് നായർ.മഹിളാ കോൺഗ്രസ് സെക്രട്ടറിയും അഭിഭാഷകയുമാണ് വീണ.തെറ്റാണെന്ന് തോന്നിയാൽ ഇനിയും വിമർശിക്കുമെന്നും കേസെടുത്താൽ തിരിഞ്ഞോടാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വീണ വ്യക്തമാക്കി.ഫേസ്ബുക്ക് ലൈവിലൂടെയാണ് വീണ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്.
പി.ആർ വർക്കിന് വേണ്ടി സർക്കാർ ആറു കോടി രൂപയോളം ചിലവഴിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി വീണ മുമ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ചിരുന്നു.ഈ പോസ്റ്റിനെ തുടർന്നാണ് പോലീസ് വീണക്കെതിരെ കേസെടുത്തത്. തനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ഇതൊരു ജനാധിപത്യ രാജ്യമാണെന്ന് തനിക്കെതിരെ കേസെടുത്തവർ ഓർക്കണമെന്നും വീണ എസ് നായർ ഫേസ്ബുക്ക് ലൈവിൽ കൂട്ടിച്ചേർത്തു.
Discussion about this post