ന്യൂഡൽഹി : ഡൽഹിയിലുള്ള ലോക് നായക് ജയപ്രകാശ് നാരായൺ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടറായ ഡോ: സുരേഷ് കുമാറിനും മറ്റു രണ്ട് ജീവനക്കാർക്കുമാണ് കോവിഡ് -19 സ്ഥിരീകരിച്ചത്.ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗബാധിതർ ചികിത്സയിലുള്ളത് ഡൽഹിയിലെ ഈ ആശുപത്രിയിലാണ്.
ഇന്നലെ ആയിരത്തിലധികം പേർക്കാണ് ഡൽഹിയിൽ കൊറോണ സ്ഥിരീകരിച്ചത്. ഡൽഹിയിൽ മാത്രം 102 കണ്ടെയ്മെന്റ് സോണുകളുമുണ്ട്.ഡൽഹിയിലാകെ 16,281 പേർക്കാണ് ആകെ കോവിഡ് -19 സ്ഥിരീകരിച്ചിട്ടുള്ളത്.രോഗം സ്ഥിരീകരിച്ചവരിൽ 316 പേർ മരണപ്പെടുകയും ചെയ്തു.
Discussion about this post