പൈലറ്റിന് കോവിഡ് -19 സ്ഥിരീകരിച്ചതിനെ തുടർന്ന് യാത്രാമധ്യേ എയർ ഇന്ത്യ വിമാനം തിരിച്ചു വിളിച്ചു.എയർ ഇന്ത്യയുടെ ഡൽഹി-മോസ്കോ എയർബസ് A-320 നിയോ (വിടി-ഇഎക്സ്ആർ) വിമാനമാണ് തിരിച്ചു പറന്നത്. റഷ്യയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ഉള്ള ദൗത്യത്തിന്റെ ഭാഗമായിരുന്നു വിമാനം മോസ്കോയിലേക്ക് പുറപ്പെട്ടത്.
വിമാനം പറക്കുന്നതിനു മുമ്പ് നടത്തിയ കോവിഡ് -19 ന്റെ പരിശോധനയിൽ തെറ്റു സംഭവിക്കുകയായിരുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കിയത്.പൈലറ്റിന്റെ ഫലം നെഗറ്റീവ് ആയാണ് റിപ്പോർട്ടുകളിൽ കാണിച്ചത്.എന്നാൽ, വിമാന യാത്രാ മദ്ധ്യേ പൈലറ്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് വിമാനം തിരിച്ചു വിളിക്കുകയുമായിരുന്നു.
Discussion about this post