ഡൽഹി: രാജ്യത്ത് സാമ്പത്തിക മേഖല തിരിച്ചു വരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ൻ കി ബാത്തിൽ ആണ് പ്രധാനമന്ത്രിയുടെ പ്രതികരണം. വ്യവസായങ്ങൾ മെല്ലെ തിരിച്ചു വരികയാണ്. സമ്പദ് വ്യവസ്ഥയുടെ വലിയൊരു ഭാഗം സജീവമായെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം തൊഴിലാളികൾക്കൊപ്പമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പോരാട്ടം നയിക്കുന്നത് ജനങ്ങളാണ്. രാജ്യം തുറക്കുമ്പോൾ ശ്രദ്ധയോടെ മുന്നോട്ട് പോകണം. ഇന്ത്യയിൽ വ്യാപനം കുറവാണ്. ലോകത്തെ മറ്റിടങ്ങളിൾ ഉള്ളത് പോലെ ഇന്ത്യയിൽ കൊറോണ വ്യാപനം ഇല്ല.
ഇന്ത്യ നേരിടുന്നത് വ്യത്യസ്തമായ വെല്ലു വിളിയാണ്. പ്രതിസന്ധി എല്ലാ വിഭാഗങ്ങളെയും ബാധിച്ചു. തൊഴിലാളികളെയും പാവപ്പെട്ടവരെയും കൂടുതൽ ബാധിച്ചു. ഈ ഘട്ടത്തിൽ രാജ്യം അവർക്കൊപ്പം നിൽക്കുന്നു. ജനസംഖ്യ മറ്റ് രാജ്യങ്ങളുടെ പല മടങ്ങാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post