സമൂസയുടെയും മാങ്ങാചമ്മന്തിയുടെയും ചിത്രം ട്വിറ്ററിൽ നരേന്ദ്രമോദിയുമായി പങ്കുവെച്ച് ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായ സ്കോട്ട് മോറിസൺ.സ്കോട്ട് മോറിസൺ ഉണ്ടാക്കിയ സമൂസക്ക് സ്വന്തം പേര് കൂടെ ചേർത്ത് “സ്കോമോസ” എന്നാണ് അദ്ദേഹം പേര് നൽകിയിട്ടുള്ളത്.മാങ്ങാചമ്മന്തിയടക്കം എല്ലാം താൻ ഒറ്റയ്ക്ക് പാചകം ചെയ്തതാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
.ഇരുവരും തമ്മിലുള്ള അടുത്ത കണ്ടുമുട്ടൽ ഡിജിറ്റൽ മാധ്യമം വഴിയായതിൽ മോറിസൺ ഖേദം പ്രകടിപ്പിച്ചു. “സ്കോമോസ” തീർത്തും സസ്യബുക്കുകൾക്കുള്ള ആഹാരമാണെന്നും അതിനാൽ ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുമായി ചിത്രം പങ്കുവെയ്ക്കുന്നത് തനിക്കൊത്തിരി സന്തോഷം നൽകുന്നുണ്ടെന്നും സ്കോട്ട് മോറിസൺ കൂട്ടിച്ചേർത്തു.
Discussion about this post