26/11 മുംബൈ തീവ്രവാദി ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന മസൂദ് അസറിന്റെ അനന്തരവനായ ഫൗജി ഭായ് എന്നറിയപ്പെടുന്ന ഇസ്മയിലിനെ സൈന്യം വധിച്ചു ജമ്മുകാശ്മീരിലെ പുൽവാമയിലായിരുന്നു സംഭവം.സൈന്യവുമായി നടന്ന എൻകൗണ്ടറിൽ വെടിയേറ്റാണ് ഇസ്മായിൽ കൊല്ലപ്പെട്ടത്.
2019 ഫെബ്രുവരിയിൽ നടന്ന പുൽവാമ ഭീകരാക്രമണത്തിലെ സ്ഫോടക വസ്തുവായ ഐഇഡി എന്നറിയപ്പെടുന്ന ഇമ്പ്രോവൈസ്ഡ് എക്സ്‌പ്ലോസീവ് ഡിവൈസ് നിർമിച്ചത് ബോംബ് വിദഗ്ധനായ ഇസ്മയിലായിരുന്നു.അന്ന് 40 സിആർപിഎഫ് സൈനികരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.കഴിഞ്ഞ ആഴ്ച പുൽവാമയിൽ നിന്നും ഐഇഡിയുമായി കണ്ടെടുത്ത വെളുത്ത ഹ്യുണ്ടായി സാൻഡ്രോ കാറിനു പിന്നിലും ഫിദായീൻ ആക്രമണത്തിനു പിന്നിലും ഇസ്മയിൽ തന്നെയാണ് എന്നാണ് പോലീസിന്റെ നിഗമനം.








