തിരുവനന്തപുരം: വിദേശത്തു നിന്നും വരുന്നവർക്ക് സർക്കാർ ക്വാറന്റീൻ ഒഴിവാക്കി ഉത്തരവ്. വിദേശത്ത് നിന്നും വരുന്നവർ 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി. വീടുകൾ നിരീക്ഷണ കേന്ദ്രങ്ങളാക്കി ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. വീട്ടിൽ പോകാൻ താൽപര്യം ഇല്ലാത്തവർക്ക് പണം നൽകി ക്വാറന്റിനിൽ കഴിയാം.
പണമില്ലാത്തവർക്ക് സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ കഴിയാമെന്നും ഉത്തരവിൽ പറയുന്നു.
Discussion about this post