ന്യൂഡൽഹി : പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായ മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ഇന്ത്യ മുഴുവനും ഒറ്റ കെട്ടായി നിൽക്കുമ്പോഴും മമത ബാനർജിയുടെ പശ്ചിമ ബംഗാളിൽ മാത്രം രാഷ്ട്രീയ ലഹളകൾ വർദ്ധിച്ചു വരികയാണെന്ന് അമിത് ഷാ “വെസ്റ്റ് ബംഗാൾ ജൻ-സംവദ് റാലി”യിൽ പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു പരിപാടി നടന്നത്.
സംസ്ഥാനത്ത് ആയുഷ് ഭാരത് സ്കീം നടപ്പിലാക്കാത്തതിന് മമത ബാനർജിയെ അമിത് ഷാ വിമർശിച്ചു.പാവപ്പെട്ടവരുടെ അവകാശങ്ങൾക്കു മുകളിൽ നിന്നുകൊണ്ട് രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മാത്രമല്ല,കൊറോണയുടെ വ്യാപനം മൂലം കുടുങ്ങി കിടന്നിരുന്ന കുടിയേറ്റ തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമിക് ട്രെയിനുകളെ ‘കൊറോണ എക്സ്പ്രസ്സ് ‘ എന്നു വിളിച്ച് കുടിയേറ്റ തൊഴിലാളികളെ അപമാനിച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി.








