ലോക്ക്ഡൗൺ കാലത്ത് പാർലെ -ജി ബിസ്ക്കറ്റുകളുടെ റെക്കോർഡ് വിൽപ്പന.കഴിഞ്ഞ 8 ദശാബ്ദത്തിന് ഇടയിൽ ഇതാദ്യമായാണ് ഇത്രയും അധികം ബിസ്ക്കറ്റുകൾ പാർലെ-ജിയിൽ നിന്നും വിറ്റുപോകുന്നത്.ഒട്ടും പ്രതീക്ഷിക്കാതെ പാർലെ-ജി ബിസ്കറ്റുകൾക്കുള്ള ആവശ്യക്കാർ വർദ്ധിച്ചതിനെ തുടർന്ന് 7 ദിവസത്തിനുള്ളിലാണ് പാർലെ-ജി വിതരണ ശൃംഖലയിലേക്ക് ബിസ്കറ്റുകളുടെ അധിക സ്റ്റോക്ക് എത്തിച്ചത്.
ചില സർക്കാർ സ്ഥാപനങ്ങളും മറ്റും വലിയ തോതിൽ പാർലെ-ജി ബിസ്കറ്റുകൾ ലോക്ക്ഡൗൺ കാലഘട്ടത്തിൽ വാങ്ങിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലാകമാനം 130 പാർലെ-ജി കമ്പനികളാണ് ഇപ്പോൾ ഉള്ളത്.ഇതിൽ 120 ഫാക്ടറികളും പ്രവർത്തിക്കുന്നുമുണ്ട്.100 രൂപയ്ക്ക് ഒരു കിലോ പാർലെ-ജി ബിസ്ക്കറ്റ് വാങ്ങാൻ കഴിയുമെന്നതാണ് പാർലെ-ജിയെ ശ്രദ്ധേയമാക്കുന്നത്.
Discussion about this post