മുംബൈ : മഹാരാഷ്ട്ര സർക്കാരിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് മന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ചവാൻ.മഹാരാഷ്ട്രയിൽ ശിവസേനയും എൻ.സി.പി യും കോൺഗ്രെസ്സും ചേർന്നാണ് ഇപ്പോൾ ഭരണം നടത്തുന്നത്.ഈ സഖ്യ സർക്കാരിനിടയിൽ വിള്ളലുകളുണ്ടെന്ന് തുറന്നു പറഞ്ഞ് കൊണ്ടാണ് മന്ത്രി അശോക് ചവാൻ രംഗത്തു വന്നിരിക്കുന്നത്.
കോവിഡ് പ്രതിരോധം ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കുന്നതിൽ നിന്നും കോൺഗ്രസിനെ ശിവസേന മാറ്റി നിർത്തുകയാണെന്നുള്ള തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു.ഇവ ശരി വയ്ക്കുന്ന രീതിയിലുള്ളതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന മന്ത്രി അശോക് ചവാന്റെ പ്രസ്താവന.രണ്ടു ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി പ്രശ്നങ്ങളെല്ലാം സംസാരിക്കുമെന്നും മന്ത്രി അശോക് ചവാൻ വ്യക്തമാക്കി.
Discussion about this post