ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്തിരുന്ന രണ്ട് ഉദ്യോഗസ്ഥരെ കാണാതായ സംഭവത്തിൽ പാക്ക് പ്രതിനിധിയെ വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെട്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.
പാക്ക് പ്രതിനിധിയായ സയിദ് ഹൈദർ ഷായെ വിളിച്ചു വരുത്തിയാണ് ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചത്.കാണാതായ രണ്ടുപേരെയും ഉടൻ കണ്ടെത്തണമെന്നും ഇന്ത്യൻ പ്രതിനിധികൾക്ക് സുരക്ഷയും പരിചരണവും ഉറപ്പു വരുത്തണമെന്നും മന്ത്രാലയം പാക്ക് പ്രതിനിധിയോട് ആവശ്യപ്പെട്ടു.ഇന്ന് രാവിലെയാണ് ഡ്യൂട്ടിക്ക് ഇറങ്ങിയ രണ്ട് ജൂനിയർ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇസ്ലാമബാദിൽ വച്ച് കാണാതായത്.








