മുംബൈ : ഗാൽവൻ വാലിയിൽ ചൈന നടത്തിയ ആക്രമണത്തിന് തക്കതായ തിരിച്ചടി നൽക്കണമെന്ന് ശിവസേന.ചൈനക്ക് ഉചിതമായ മറുപടി നല്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടെ പാർട്ടി ഭേദമില്ലാതെ ഇന്ത്യയിലെ ജനങ്ങൾ മുഴുവനുമുണ്ടാകുമെന്ന് ശിവസേനയുടെ മുതിർന്ന നേതാവായ സഞ്ജയ് റാവത്ത് വ്യക്തമാക്കി. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ചൈനക്കുള്ള മറുപടി എത്രയും പെട്ടെന്ന് തന്നെ കൊടുക്കുമെന്ന് ഉറപ്പുണ്ടെന്ന് രാജ്യസഭാ അംഗം കൂടിയായ സഞ്ജയ് റാവത്ത് ട്വിറ്ററിൽ കുറിച്ചു
.കഴിഞ്ഞ ദിവസം ഗാൽവൻ വാലിയിൽ നടന്ന ആക്രമണത്തിൽ ഒരു കേണൽ ഉൾപ്പെടെ 20 ഇന്ത്യൻ സൈനീകരാണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ 45 വർഷത്തിനിടയിൽ ആദ്യമായാണ് അതിർത്തിയിൽ ഇങ്ങനെയൊരു ആക്രമണം ഉണ്ടാകുന്നത്.










