ഹീരാനഗർ : ജമ്മുകശ്മീരിൽ നിശബ്ദമായി നിരീക്ഷണം നടത്തി കൊണ്ടിരുന്ന പാക്കിസ്ഥാനി ഡ്രോൺ ഇന്ത്യ വെടിവെച്ച് വീഴ്ത്തി.ഹീരാനഗറിലെ ആകാശത്ത് നിശബ്ദമായി പറന്നു കൊണ്ടിരുന്ന ഡ്രോൺ ശ്രദ്ധയിൽപ്പെട്ട ബിഎസ്എഫ് ജവാന്മാർ അത് വെടിവെച്ച് വീഴ്ത്തുകയായിരുന്നു.പുലർച്ചെ അഞ്ചുമണിയോടെയാണ് ഡ്രോൺ പട്രോളിങ് നടത്തിയിരുന്ന സൈനികരുടെ ശ്രദ്ധയിൽപ്പെടുന്നത്.
ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങളും സജ്ജീകരണങ്ങളും അറിയാൻ വേണ്ടിയുള്ള ചാര പ്രവർത്തനത്തിനിടയിലാണ് ഡ്രോൺ പിടിയിലായത്.സൈന്യത്തിലെ സാങ്കേതിക വിദഗ്ധരുടെ വിഭാഗം ഇത് അഴിച്ചു പരിശോധിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി.








