ലണ്ടന്‍: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നങ്ങള്‍ ഗുരുതരവും ആശങ്കാജനകവുമെന്ന് പ്രതികരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. ചര്‍ച്ചകളിലൂടെ പ്രശ്ന പരിഹാരത്തിനുള്ള ശ്രമം നടത്തണമെന്നും ബോറിസ് ജോണ്സണ് പറഞ്ഞു.
ഇന്ത്യ- ചൈനാ ബന്ധത്തിലെ പുതിയ സംഭവവികാസങ്ങള്‍ തങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഇതാദ്യമായാണ് ഈ വിഷയത്തില്‍ പരാമര്‍ശം നടത്തുന്നത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ക്ക് പ്രേരിപ്പിക്കുകയെന്നതാണ് സാധ്യമായ മാര്‍ഗമെന്നും ബോറിസ് ജോണ്സണ് വ്യക്തമാക്കി.
ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പിയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് ബോറിസ് ജോണ്സണ് ഇക്കാര്യം അറിയിച്ചത്.
Discussion about this post