ജാവേദ് പര്‍വ്വേഷ്-In Facebook
കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ വിദേശമന്ത്രാലയം അഭിനന്ദിച്ചെന്ന് പറഞ്ഞ് ചാനല്‍ വാര്‍ത്ത. കേന്ദ്രമന്ത്രി മുരളീധരനെ പരിഹസിച്ച് സഖാക്കളുടെ സാഹിത്യം.
കേരള സഖാക്കളെ രോമാഞ്ചം കൊള്ളിച്ചത് വിദേശകാര്യമന്ത്രാലയത്തിലെ സെക്രട്ടറി സിപിവി ആന്ഡ് ഒഐഎ സഞ്ജയ് ഭട്ടാചാര്യയുടെ യുടെ കത്താണ്. കോണ്‌സുലര്‍, പാസ്പാര്‍ട്ട്, വീസ (CPV) എന്നിവയുടെയും ഓവര്‍സീസ് ഇന്ത്യക്കാരുടെടെയും ചുമലയുള്ള സെക്രട്ടറിയാണ് അദ്ദേഹം.
കഥ ഇങ്ങനെയാണ്. വ്യവസായനോര്‍ക്ക സെക്രട്ടറി ഇളങ്കോവന്‍ നിരന്തരം കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന് കത്തയക്കുന്നു. ടെസ്റ്റ് ഇല്ലാതെ ഒരുത്തനെയും ഇവിടെ കാലുകുത്താന്‍ അനുവദിക്കരുതെന്നും (അതുവഴി കേരളത്തിന്റെ അവാര്‍ഡ് ഇല്ലാതാക്കരുതെന്നും) അഭ്യത്ഥിച്ചാണ് കത്ത്. ഒടുവില്‍ വിദേശമലയാളികളുടെ രോഷത്തിനും ഇത് ഉയര്‍ത്തിക്കൊണ്ടുവന്ന പ്രതിപക്ഷ ഇടപെടലിനുമൊടുവില്‍ സര്‍ക്കാറിന് വേണ്ടി ഇളങ്കോ വീണ്ടുമൊരു കത്തയക്കുന്നു. പിപിഇ കിറ്റ് ഉണ്ടെങില്‍ വിദേശമലയാളികളെ അകത്തേക്ക് കയറ്റാന്‍ മഹാരാജാ അനുമതി നല്കിയിക്കുന്നു എന്ന് പറഞ്ഞ്.
ടി കത്തില്‍ ഇളങ്കോ മറ്റു ചില പോയിന്റുകളും പറഞ്ഞു. അതായത് (സര്‍ക്കാറിനെ നാണം കെടുത്താന്‍ ) വിദേശത്തു നിന്നു വരുന്നവര്‍ക്ക് എന്‍ 95 മാസ്‌ക് വേണം. ഫേസ് ഷീല്‍ഡ് വേണം. കയ്യുറ വേണം എന്നെല്ലാം.
ഇത് കിട്ടിയ സെക്രട്ടറി ചീഫ് സെക്രട്ടറിയും ഡിവൈ എഫ് ഐ അനുഭാവിയുമായ വിശ്വാസ് മേത്തയ്ക്ക് ഒരു കത്തെഴുതുന്നു.
അതിന്റെ രത്‌നച്ചുരുക്കം ഇങ്ങനെയാണ്.
വിദേശത്തു നിന്ന് വരുന്നവര്‍ക്ക് ടെസ്റ്റ് വേണമെന്ന കേരളത്തിന്റെ നിരന്താരവശ്യത്തിന്റെ തുടര്‍ച്ചയായുള്ള എഴുത്തുകുത്തുകളുടെ ഭാഗമാണ് ഞാന്‍ എഴുതുന്നത്. കോവിഡിനെ നിയന്ത്രിക്കുന്നതിനുള്ള കേരളത്തിന്റെ പ്രായോഗികനിലപാടിനെ ഞാന്‍ അഭിനനന്ദിക്കുന്നു. മാസ്‌കും കയ്യുറയും കോവിഡ് പടരുന്നത് തടയും.നിങ്ങളുടെ നിര്‍ദ്ദേശം അംബാസഡര്മാര്ക്ക് കൈമാറാം.
ഇതെങ്ങെനെയാണ് ബ്രോ വിദേശകാര്യമന്ത്രാലയം കേരളത്തെ അഭിനന്ദിച്ചു എന്നു പറയുക. സാധാരണ ഒരു എഴുത്തുകുത്തിലെ ഒരു മര്യാദമാത്രമല്ലേ ഇത്.അതായത് മാസ്‌കും കയ്യുറയുമെല്ലാം നിര്‌ദ്ദേശിച്ചത് കൊള്ളാം എന്നെല്ലേ പറഞ്ഞത്.
എന്നു മാത്രമല്ല സഞ്ജയ് ഭട്ടാചാര്യ മറ്റൊരു വരി കൂടി കുറിച്ചു. എയര്‍ലൈനുകളുമായി കേരളത്തിന്റെ ആവശ്യങ്ങള്‍ നേരിട്ട് സംസാരിക്കാന്‍. അതായത് മൂപ്പര് സുന്ദരമായി കൈകഴുകി എന്നര്‍ത്ഥം.
മണ്ടത്തരത്തിന് പരിധി അനിവാര്യമാണ്. ചാനലുകളുടെയും സഖാക്കളുടെയും രോമാഞ്ചത്തിന് അടിസ്ഥാനമുണ്ടാകണമെങ്കില്‍ എന്തുകൊണ്ട് കേരളം മുന്നിലാണെന്ന് പറയണം. അതല്ലേ രീതി.
താങ്കളുടെ സ്‌നേഹത്തിന് നന്ദി എന്ന് ഞാന്‍ നിങ്ങളുടെ കത്തിന് മറുപടി നല്കിയാല്‍ നമ്മള്‍ കടുത്ത പ്രേമത്തിലാണെന്നും നമ്മള്‍ ജഗതി പറഞ്ഞ പോലെ ‘ദുഷ്മന്‍ ദുഷ്മന്‍’ ആണെന്ന് പറയും പോലെയല്ലേ ഇത്.
ഇനി അഥവാ നമ്മുടെ ചൂടുള്ള പട്ടി (Hot Dog) ജേണലിസ്റ്റ് വല്ലതുമാണോ ഇതിനെ ഇന്റര്‍പ്രട്ട് ചെയ്തത്.
https://www.facebook.com/photo.php?fbid=10223455024823003&set=a.1351248220475&type=3&theater












