Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പനിയും മരണവും കുത്തനെ; സംസ്ഥാനത്ത് ഇൻഫ്ലുവൻസ ഭീതി, ഡെങ്കിയിലും ജാഗ്രത; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

by Brave India Desk
Sep 30, 2026, 01:02 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

സംസ്ഥാനത്ത് ഇൻഫ്ലുവൻസ കേസുകളും മരണങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഈ മാസം ഇതുവരെ 251 ഇൻഫ്ലുവൻസ കേസുകളും 20 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 724 കേസുകളും നാല് മരണങ്ങളുമായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. ഈ വർഷം ഇതുവരെ 11,021 പേർക്ക് ഇൻഫ്ലുവൻസ ബാധിക്കുകയും 119 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ആകെ 6,182 കേസുകളും 40 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇൻഫ്ലുവൻസ മരണങ്ങളിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്.

പനി, ശരീരവേദന, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുതെന്നും ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. സ്വയം ചികിത്സ നടത്താതെ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം ചികിത്സ തേടുന്നതാണ് സുരക്ഷിതം. രോഗലക്ഷണങ്ങളുള്ളവർ പൂർണ വിശ്രമം എടുക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം. രോഗബാധിതർ മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് ഒഴിവാക്കാൻ മാസ്ക് ധരിക്കണമെന്നും പ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കുട്ടികളെയും പ്രായമായവരെയും പ്രത്യേകം ശ്രദ്ധിക്കണം. പനി ബാധിച്ച കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.

Stories you may like

‘ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം, പഴയ വോട്ടർപട്ടിക തിരികെ കൊണ്ടുവരണം’ ; 6 ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡി സഖ്യത്തിന്റെ നിർണായകയോഗം

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

ഇതിനൊപ്പം ഡെങ്കിപ്പനിക്കെതിരെയും ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണം. ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഈഡിസ് കൊതുകുകളുടെ പ്രജനനം വർധിക്കാൻ സാധ്യതയുള്ളതിനാൽ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് നിർദേശം നൽകി. കൊതുക് പ്രജനന കേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിക്കുന്നതിനൊപ്പം ഡ്രൈ ഡേ കൃത്യമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വെള്ളിയാഴ്ചയും തൊഴിലിടങ്ങളിൽ ശനിയാഴ്ചയും വീടുകളിൽ ഞായറാഴ്ചയും ഡ്രൈ ഡേ ആചരിക്കാനാണ് നിർദേശം. ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ചെടിച്ചട്ടികൾക്ക് താഴെയുള്ള പാത്രങ്ങൾ, വെള്ളത്തിൽ വളർത്തുന്ന അലങ്കാരച്ചെടികളുടെ പാത്രങ്ങൾ, ഉപയോഗിക്കാത്ത ക്ലോസറ്റുകൾ തുടങ്ങിയ ഇടങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഉപയോഗശൂന്യമായ പാത്രങ്ങൾ, ചിരട്ടകൾ, കുപ്പികൾ എന്നിവ തുറന്നിടാതെ നീക്കം ചെയ്യുകയും ടെറസ്, സൺഷേഡ്, റൂഫിന്റെ പാത്തി തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുകയും വേണം.

വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും കൃത്യമായി മൂടിവയ്ക്കണം. കൊതുകുകടി ഒഴിവാക്കാൻ വ്യക്തിപരമായ മുൻകരുതലുകളും സ്വീകരിക്കണം. പ്രത്യേകിച്ച് ഒരിക്കൽ ഡെങ്കിപ്പനി ബാധിച്ചവർ വീണ്ടും രോഗബാധിതരാകുമ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് പനി രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ രോഗലക്ഷണങ്ങൾ അവഗണിക്കാതെ സമയബന്ധിതമായി ചികിത്സ തേടുകയും കൊതുക് നിയന്ത്രണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ സജീവമായി പങ്കാളികളാകുകയും ചെയ്യണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.

Tags: keralaHealth
Share
Tweet
Send
Share

Latest stories from this section

പൈലറ്റുമാർ തമ്മിൽ തർക്കം, പിന്നാലെ ‘7500’ കോഡ്; 180 പേരുമായി വിമാനം അടിയന്തരമായി ഇറക്കി;  യുദ്ധവിമാനമയച്ച് ഇസ്രയേൽ

പൈലറ്റുമാർ തമ്മിൽ തർക്കം, പിന്നാലെ ‘7500’ കോഡ്; 180 പേരുമായി വിമാനം അടിയന്തരമായി ഇറക്കി; യുദ്ധവിമാനമയച്ച് ഇസ്രയേൽ

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം’; ഗ്യാനേഷ് കുമാറിനെതിരെ നീക്കം, 6 ആവശ്യങ്ങളുമായി ഇൻഡി മുന്നണി

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം’; ഗ്യാനേഷ് കുമാറിനെതിരെ നീക്കം, 6 ആവശ്യങ്ങളുമായി ഇൻഡി മുന്നണി

വളരെ അപകടകരമായ പ്രത്യാഘാതങ്ങൾ; നെതന്യാഹുവിന്റെ യുഎഇ സന്ദർശനത്തിന് ഇറാന്റെ മുന്നറിയിപ്പ്

വളരെ അപകടകരമായ പ്രത്യാഘാതങ്ങൾ; നെതന്യാഹുവിന്റെ യുഎഇ സന്ദർശനത്തിന് ഇറാന്റെ മുന്നറിയിപ്പ്

3,000 കോടിയുടെ ലഹരിക്കടത്ത്; പാകിസ്ഥാൻ സ്വദേശികളുമായി ഇറാനിയൻ ബോട്ട് അറബിക്കടലിൽ പിടിയിൽ

3,000 കോടിയുടെ ലഹരിക്കടത്ത്; പാകിസ്ഥാൻ സ്വദേശികളുമായി ഇറാനിയൻ ബോട്ട് അറബിക്കടലിൽ പിടിയിൽ

Latest News

‘ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം, പഴയ വോട്ടർപട്ടിക തിരികെ കൊണ്ടുവരണം’ ; 6 ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡി സഖ്യത്തിന്റെ നിർണായകയോഗം

‘ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം, പഴയ വോട്ടർപട്ടിക തിരികെ കൊണ്ടുവരണം’ ; 6 ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡി സഖ്യത്തിന്റെ നിർണായകയോഗം

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

സിറാജില്ല, ഔകിബിന് അരങ്ങേറ്റം; ഗുവാഹത്തിയിൽ പരമ്പര പിടിക്കാൻ ഇന്ത്യ; ടോസ് ഭാഗ്യം വീണ്ടും ഗില്ലിന്

സിറാജില്ല, ഔകിബിന് അരങ്ങേറ്റം; ഗുവാഹത്തിയിൽ പരമ്പര പിടിക്കാൻ ഇന്ത്യ; ടോസ് ഭാഗ്യം വീണ്ടും ഗില്ലിന്

പൈലറ്റുമാർ തമ്മിൽ തർക്കം, പിന്നാലെ ‘7500’ കോഡ്; 180 പേരുമായി വിമാനം അടിയന്തരമായി ഇറക്കി;  യുദ്ധവിമാനമയച്ച് ഇസ്രയേൽ

പൈലറ്റുമാർ തമ്മിൽ തർക്കം, പിന്നാലെ ‘7500’ കോഡ്; 180 പേരുമായി വിമാനം അടിയന്തരമായി ഇറക്കി; യുദ്ധവിമാനമയച്ച് ഇസ്രയേൽ

കോഹ്‌ലിയെപ്പോലൊരു താരം ഇന്ത്യക്കുണ്ടെന്നത് ഭാഗ്യം; വിരാടിനെ വാനോളം പുകഴ്ത്തി സഞ്ജു സാംസൺ

കോഹ്‌ലിയെപ്പോലൊരു താരം ഇന്ത്യക്കുണ്ടെന്നത് ഭാഗ്യം; വിരാടിനെ വാനോളം പുകഴ്ത്തി സഞ്ജു സാംസൺ

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം’; ഗ്യാനേഷ് കുമാറിനെതിരെ നീക്കം, 6 ആവശ്യങ്ങളുമായി ഇൻഡി മുന്നണി

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം’; ഗ്യാനേഷ് കുമാറിനെതിരെ നീക്കം, 6 ആവശ്യങ്ങളുമായി ഇൻഡി മുന്നണി

പനിയും മരണവും കുത്തനെ; സംസ്ഥാനത്ത് ഇൻഫ്ലുവൻസ ഭീതി, ഡെങ്കിയിലും ജാഗ്രത; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

പനിയും മരണവും കുത്തനെ; സംസ്ഥാനത്ത് ഇൻഫ്ലുവൻസ ഭീതി, ഡെങ്കിയിലും ജാഗ്രത; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

‘കഴിഞ്ഞ രണ്ട് മാസം’ പണിയെടുത്തു; സഞ്ജുവിന്റെ ഫിറ്റ്നസ് റൂട്ടീൻ ചർച്ചയാകുന്നു

‘കഴിഞ്ഞ രണ്ട് മാസം’ പണിയെടുത്തു; സഞ്ജുവിന്റെ ഫിറ്റ്നസ് റൂട്ടീൻ ചർച്ചയാകുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies